ഇനി ഡിജിറ്റൽ രൂപയുടെ കാലം; രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നു
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി.
രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ ഉടൻ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നുമാണ് ആർ.ബി.ഐ വിലയിരുത്തുന്നത്.
പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നുമാണ് കണക്കുകൂട്ടുന്നത്. ഡിജിറ്റൽ കറൻസി, ഉപയോഗങ്ങൾ, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണക്കുറിപ്പും ആർബിഐ പുറത്തുിട്ടുണ്ട്. ഇതിൽ ഇ-രൂപയുടെ ഉപയോഗ രീതി, ബാങ്ക് ഇടപാടുകളെ ഇത് എങ്ങനെ ബാധിക്കുന്നു, സാങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയും ഉൾപെട്ടിട്ടുണ്ട്. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണെങ്കിലും ഇവയ്ക്ക് കറൻസി നോട്ടുകളെപ്പോലെ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമപിൻബലവുമുണ്ടാകും.
പേപ്പർ കറൻസിയാക്കി മാറ്റാൻ സാധിക്കു. ബാങ്കിന്റെയോ സേവന ദാതാവിന്റെയോ വാലറ്റിൽ സൂക്ഷിക്കുകയും ചെയ്യാം. ചില പ്രത്യേക ആവശ്യങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് തുടക്കത്തിൽ അവസരമുള്ളത്. ചെറുകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- റീട്ടെയിൽ, വൻകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- ഹോൾസെയിൽ എന്നിങ്ങനെ രണ്ട് തരത്തിലായിരിക്കും ഡിജിറ്റൽ രൂപയാണുണ്ടാവുക. ഇതിൽ റീട്ടെയിലായിരിക്കും എല്ലാവർക്കും ഉപയോഗിക്കാനാവുക. ഹോൾസെയിൽ ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കും സെക്യൂരിറ്റി സെറ്റിൽമെന്റിനുമുള്ളതാണ്. 2023 മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...