ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് കൊണ്ട് പാരമ്പര്യ വാദികളായ ഒരു കൂട്ടം വനിതകള്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗ്ഗയില്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്‍റെ തുടര്‍ച്ചയായാണ് ഈ നവ മാധ്യമ കാമ്പെയ്ന്‍. രാഷ്ട്രീയവും ആചാരങ്ങളും തമ്മില്‍ കൂട്ടികുഴയ്ക്കരുതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത് ‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന 55 വയസ്സുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കികൊണ്ട് റെഡി ടു വെയ്റ്റ് എന്ന ഹാഷ് ടാഗിലാണ് (#readytowait). ഇവര്‍ കാമ്പെയ്ന് തുടക്കം കുറിച്ചിരിക്കുന്നത്. 


ബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമല്ല കേരളം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍. സൗമ്യ, ജിഷ, തൊഴിലന്വേഷിച്ച് കേരളത്തിലെത്തി മാനഭംഗത്തിന് ഇരയാവുകയും ചെയ്യുന്ന ബംഗ്ലാദേശി പെണ്‍കുട്ടികള്‍, ആദിവാസി ഊരുകളിലെ അവിവാഹിതരായവര്‍ എന്നിവരുടെ പ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത് എന്നാണ് ഇവരുടെ വാദം. ഒപ്പം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണെന്നും പറയുന്നു.
 
സ്ത്രീ സുരക്ഷയും ആദിവാസി അവഗണനയും എല്ലാം പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കപട പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നാണ് പുരോഗമന വാദികളോട് ഇവര്‍ക്ക് പറയാനുള്ളത്.  ക്യാംപെയിന് പിന്തുണ നല്‍കി ചെറുപ്പക്കാരായ യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്.