ഇടുക്കിയുടെ യഥാർത്ഥ സ്വർണത്തിനുണ്ട് ഒരു മ്യൂസിയം; പരിപാലിക്കുന്നതൊരു പോലീസുകാരൻ
നിരവധി പുതിയ വെറൈറ്റികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ഏതൊക്കെയെന്നും എങ്ങനെ പരിചരിക്കണമെന്നും അറിയണമെങ്കില്‍ ഇടുക്കി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ കൂടിയായ ഷാജിയുടെ വീട്ടിലെത്തണം. പതിമൂന്നിനം ഏലച്ചെടികൾ ഉള്ളതിൽ കൂടുതല്‍ വിളവ് നല്‍കുന്നത് ഞര്‍ള്ളാനി, കാണിപ്പറമ്പന്‍ എന്നിവയാണ്.
ഇടുക്കി: ഏലത്തിന്‍റെ കലവറയായ ഇടുക്കിയില്‍ സ്വന്തം കൃഷിയിടം ഏലച്ചെടികളുടെ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥനായ അമ്പഴച്ചാല്‍ സ്വദേശി കെ.എം ഷാജി. വ്യത്യസ്ഥമായ ചെടികളുടെ പരിപാലനം സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും ഇത് കര്‍ഷകരിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യുകയാണ് ഈ കാക്കിയിട്ട കര്‍ഷകന്‍.
തിരുവിതാംകൂര്‍ രാജഭരണ കാലത്ത് പശ്ചിമ ഘട്ട മലനിരകളില്‍ നിന്നും ഏലക്കായ വിളവെടുത്ത് കയറ്റി അയച്ചിരുന്നതായും ഇക്കാലഘട്ടത്തില്‍ തന്നെ ഇടുക്കിയില്‍ ഏലം കൃഷി ശാസ്ത്രീയമായി നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. അതിന് ശേഷം ഏലം കൃഷിയിൽ വലിയ മാറ്റമാണ് ഇടുക്കി ജില്ലയിൽ ഉണ്ടായിട്ടുള്ളത്.
നിരവധി പുതിയ വെറൈറ്റികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ഏതൊക്കെയെന്നും എങ്ങനെ പരിചരിക്കണമെന്നും അറിയണമെങ്കില്‍ ഇടുക്കി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ കൂടിയായ ഷാജിയുടെ വീട്ടിലെത്തണം. പതിമൂന്നിനം ഏലച്ചെടികൾ ഉള്ളതിൽ കൂടുതല്‍ വിളവ് നല്‍കുന്നത് ഞര്‍ള്ളാനി, കാണിപ്പറമ്പന്‍ എന്നിവയാണ്.
കുടിയേറ്റ കര്‍ഷകനായ പിതാവ് മൊയ്ദീനൊപ്പം ചെറുപ്പം മുതല്‍ കൃഷിജോലിയില്‍ സജീവമായ ഷാജി. ജോലി കിട്ടിയതിന് ശേഷവും സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനാണ് കൃഷിയെ നെഞ്ചോട് ചേര്‍ത്തത്. നിലവില്‍ കുടുംബ സ്വത്തായ രണ്ടേക്കര്‍ സ്ഥലത്തിനൊപ്പം എട്ടേക്കര്‍ പാട്ടത്തിനെടുത്തും ഇദ്ദേഹത്തെ ഏലം കൃഷി നടത്തുന്നുണ്ട്.
മണ്ണിന്‍റെ ഘടനയറിഞ്ഞ് ജൈവ രീതിയെ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹത്തിന്‍റെ കൃഷി. വ്യത്യസ്ഥമായ ചെടികള്‍ കാണുന്നതിനും പഠിക്കുന്നതിനുമായി നിരവധി കര്‍ഷകരും ഇവിടെ എത്താറുണ്ട്. തന്റെ ജീവിതത്തിൽ ലഭിച്ച അമൂല്യ സമ്പത്തായാണ് ഷാജി ഈ ഏലച്ചെടികളെ കാണുന്നതും പരിപാലിക്കുന്നതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...