തൃശ്ശൂര്‍: തൃശ്ശൂര്‍ ആര്‍.ടി. ഓഫീസിലെ ആര്‍.ടി.ഒ. മാര്‍ച്ച് 31-ന് വിരമിച്ച ശേഷം ഈ തസ്തികയില്‍ പുതിയ ആളെ നിയമിക്കാത്തതിനാല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ആര്‍.ടി.ഒ. വിരമിച്ച ഒഴിവില്‍ എന്‍ഫോഴ്‌സുമെന്റ് ആര്‍.ടി.ഒ.യ്ക്ക് ചുമതല നല്‍കിയിരുന്നു. എന്നാല്‍, ഇദ്ദേഹവും ഏറെ വൈകാതെ അവധിയില്‍പ്പോയി. ഇപ്പോഴും അവധി തുടരുകയാണ്. ഇതിനു പിന്നാലെ ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് ചുമതല നല്‍കി. ഇതോടെ ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് ഇരട്ടി ജോലിഭാരമായി. ഫയലുകള്‍ കുന്നുകൂടാന്‍ തുടങ്ങി. പുതിയ 3,000 ആര്‍.സി. ബുക്കും 5,000 ഡ്രൈവിങ് ലൈസന്‍സുമാണ് വിതരണം ചെയ്യാതെ ഓഫീസിൽ കിടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരാശരി 700  പുതിയ അപേക്ഷകളാണ് ഓഫീസിൽ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ  മൂന്നുമാസം മുമ്പ് വാങ്ങിയ വാഹനങ്ങളുടെ ആര്‍.സി. ബുക്ക് പോലും ഇനിയും നല്‍കാനായിട്ടില്ല.  വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആര്‍.സി. ബുക്കും ലൈസന്‍സും അനുവദിക്കാന്‍ അധികാരമുണ്ട്. എന്നാൽ മിക്കവരും ഇത് പ്രയോജനപ്പെടുത്തിന്നില്ല. ലൈസന്‍സിനായുള്ള പരിശോധന, വാഹനപരിശോധന തുടങ്ങിയവ കാരണം എം.വി.െഎ.മാരും തിരക്കിലാണ്. വകുപ്പിലെ ഉന്നതോദ്യോഗസ്ഥരാകട്ടെ, പരാതിയിന്മേലുള്ള സിറ്റിങ്ങിന്റെയും മറ്റു ചുമതലകളുടെയും തിരക്കിലാണ്.


ALSO READ: യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട കേസിൽ ഭർത്താവിന് 40 വർഷം തടവ്


അതേസമയം ലൈസൻസിന് പിന്നാലെ സ്മാർട്ടാകാൻ തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ വാഹനരജിസ്ട്രേഷന്‍രേഖയും. ഇനി ഇടനിലക്കാരുടെ അനിയന്ത്രിതമായ ഇടപെടൽ ഇല്ലാതെ കേന്ദ്രീകൃത സംവിധാനത്തിലേക്ക് ആർ.സി.ബുക്കും മാറും. ത്തരത്തിൽ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുന്നതോടെ ഇടനിലക്കാർ ഏൽപ്പിക്കുന്ന അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി നൽകുന്നുവെന്ന പരാതിക്കാണ് പരിഹാരമുണ്ടാകുന്നത്. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ എറണാകുളം തേവരയില്‍നിന്ന് സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍ വാഹനങ്ങളുടെ ആര്‍.സി. (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) വിതരണം ആരംഭിക്കും. ഓണ്‍ലൈനിലൂടെ ഓഫീസുകൾ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തേവരയിലെ കേന്ദ്രത്തില്‍നിന്ന് ആര്‍.സി. അച്ചടിച്ച് വിതരണം നടത്തുക.


ഡ്രൈവിങ് ലൈസന്‍സ് മാതൃകയില്‍ പേഴ്സിൽ ഒതുങ്ങി നിൽക്കുന്ന തരത്തിൽ പെറ്റ് ജി കാര്‍ഡിലേക്ക് ആര്‍.സി.യും മാറും. എ.ടി.എം. കാര്‍ഡിന്റെ വലുപ്പമാണുണ്ടാകുക. നിലവില്‍ അതത് ഓഫീസുകളില്‍നിന്നും പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡുകളാണ് നല്‍കുന്നത്. ഇ മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും. ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. ദിവസം 25,000 ലൈസന്‍സുകള്‍വരെ ഇവിടെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറാന്‍ ഒരുവര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.