Pol App: വീടുപൂട്ടി യാത്ര പോകുന്നവര്‍ ഇങ്ങനെ ചെയ്യൂ; വീട് പോലീസ് നിരീക്ഷണത്തിലായിരിക്കും
Kerala Police: പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ ഇക്കാര്യം പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ വീട്ടിലും പരിസരത്തും പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. പോലീസിന്റെ മൊബൈൽ ആപ്പ് വഴിയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ആറുവരെ 1231 പേരാണ് സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത്.
ഇതിനായി പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും വിവരം നല്‍കണം.
ALSO READ: കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ
ഏഴ് ദിവസം മുന്‍പുവരെ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്. വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, യാത്രപോകുന്ന ദിവസങ്ങള്‍, ബന്ധുവിന്‍റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. വീടും പരിസരവും പരമാവധി 14 ദിവസം വരെ പോലീസ് നിരീക്ഷണത്തിലായിരിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍-ആപ്പ് ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.