നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. 77 വയസായിരുന്നു.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു. പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Innocent Passed Away: എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: മോഹൻലാൽ


തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.  കേരളം സംഗീത നാടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.   അദ്ദേഹം അഭിനയിച്ച നാടകങ്ങളിൽ പ്രധാനം അഗ്രഹാരം . ബൊമ്മക്കൊലു, അമ്പലക്കാള എന്നിവയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  


Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടവും പുരോഗതിയും! 


കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നുമാണ് വിക്രമൻ നായർ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. കോഴിക്കോട്ടെ സംഗമം തീയേറ്റേഴ്‌സിൽ അടക്കം നിരവധി നാടക ട്രൂപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.   സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്ന വിക്രമൻ നായർ 1985 ൽ സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ സ്വന്തമായി ഒരു നാടക ട്രൂപ്പിന് രൂപം നല്‍കിയിരുന്നു. ഇദ്ദേഹത്തിന് രണ്ടു മക്കളാണ് ഉള്ളത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.