തൃശ്ശൂർ: ചാവക്കാട് മണത്തലയിൽ വാടക കോട്ടേഴ്സിലെ മുറിയിലേക്ക് പ്രവേശിക്കാൻ മാർഗ്ഗമില്ലാതെ വീട്ടമ്മയും മകളും. സുരക്ഷാകാരണങ്ങൾ പറഞ്ഞ് കോട്ടേഴ്സിൽ  താമസിക്കുന്ന മറ്റ് കുടുംബങ്ങളാണ് വാതിൽ പൂട്ടിയത്. ഉടമയെ വിവരമറിയിച്ചപ്പോൾ മോശമായ പ്രതികരണമായിരുന്നുവെന്ന് വീട്ടമ്മ. ക്വാട്ടേഴ്സിലേക്ക് പ്രവേശിച്ചത് 11 വയസുകാരിയായ മകൾ തെങ്ങിന്‍റെ മുകളിൽ കയറി ജീവൻ പണയം വച്ച് വാതിൽ തുറന്നുകൊടുത്തതിനു ശേഷം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചാവക്കാട് മണത്തല ബേബി റോഡ് പുളിച്ചിറക്കെട്ട് എസ്. സ്റ്റാർ കോട്ടേഴ്സിൽ താമസിക്കുന്ന മണി ഷിനുവും മകളുമാണ് കോട്ടേഴ്സിലേക്ക് പ്രവേശിക്കാനാകാതെ പെരുവഴിയിലായത്. ജോലി കഴിഞ്ഞ് വെളുപ്പിനെ മകൾക്കൊപ്പം തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. ഇവർ താമസിക്കുന്ന മുറിക്ക് സമീപമുള്ള സ്ത്രീയാണ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് കോട്ടേഴ്സിലേക്കുള്ള ഇരുമ്പുവാതിൽ അടച്ചുപൂട്ടിയത്. ഉടമയെ വിവരം അറിയിച്ചുവെങ്കിലും വളരെ മോശമായ പ്രതികരണമായിരുന്നു ഉണ്ടായത്.  എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മുറി ഒഴിഞ്ഞുപോകാൻ ഉടമ ആവശ്യപ്പെട്ടുവെന്ന് മണി ഷിനു പറയുന്നു. 


ഏറെ സമയമായിട്ടും ആരും പ്രതികരിക്കാത്തതോടെ മണി ഷിനുവിന്‍റെ മകൾ അർച്ചന തെങ്ങിന്‍റെ മുകളിൽ കയറി, സൺഷെയ്ഡ് വഴി ഇറങ്ങിയാണ് കോട്ടേഴ്സിലേക്കുള്ള വാതിൽ തുറന്നത്.സുരക്ഷയുടെ പേരിൽ മറ്റുള്ളവർ വാതിൽ കൊട്ടിയടക്കുമ്പോൾ തന്‍റെയും മകളുടെയും സുരക്ഷയ്ക്ക് വിലയില്ലേ എന്നാണ് ഈ വീട്ടമ്മ ചോദിക്കുന്നത്. വിഷയത്തിൽ മണി ഷിനു ചാവക്കാട് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.