Wayanad Landslide: ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; 18 പേരാണ് വനത്തിൽ കുടുങ്ങിയത്
Wayanad Landslide Rescue Operation: സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിൽ രക്ഷാപ്രവർത്തകർ കുടുങ്ങി. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ സാധിക്കുന്നില്ല.
വയനാട്: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്കായി ചാലിയാർ പുഴയിൽ തിരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ സാധിക്കുന്നില്ല. വനത്തിലൂടെ ചാലിയാർ പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് രക്ഷാപ്രവർത്തകർ ഇന്ന് രാവിലെ ഈ ഭാഗത്ത് തിരച്ചിലിനായി പോയത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉരുൾപ്പൊട്ടി ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകൾക്കും മരങ്ങൾക്കും ഇടയിലാണ് കിടക്കുന്നത്. രക്ഷാപ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.
ALSO READ: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ നൽകുന്നുവെന്ന് വ്യാജ പ്രചരണം; കര്‍ശന നടപടി
അതേസമയം, സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. വനപാലകരും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 221 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ് ഇതുവരെ തിരച്ചിലിൽ കണ്ടെത്തിയതെന്ന് സർക്കാർ വ്യക്തമാക്കുന്നു. ശരീര ഭാഗങ്ങളുള്‍പ്പെടെ 380 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ശാസ്ത്രീയമായി തിരിച്ചറിയാനായി ഡിഎന്‍എ സാമ്പിള്‍ കളക്ഷന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ 49 സാമ്പിളുകള്‍ ശേഖരിച്ചതായും മാനസികാരോഗ്യ പ്രോട്ടോകോള്‍ പാലിച്ചാണ് സാമ്പിള്‍ ശേഖരണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.