തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കേരളം. ഇത് സംനബന്ധിച്ച് നിയമസഭയിൽ മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി. കേരളത്തെ ബഫർ സോൺ മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വനംമന്ത്രി എകെ ശശീന്ദ്രൻ പ്രമേയം അവതരിപ്പിച്ചത്. സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്ററാണ് ബഫർ സോണായി സുപ്രീംകോടതി ഉത്തരവിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് പ്രമേയത്തിലൂടെ സർക്കാർ ആവശ്യപ്പെട്ടത്.   പ്രമേയം പാസാക്കിയാലും മന്ത്രിസഭയെടുത്ത തീരുമാനം നിലനിൽക്കുമെന്ന കാര്യം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ചു. 31. 10.2019 ൽ മന്ത്രിസഭയെടുത്ത തീരുമാനം  ആദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ പ്രമേയത്തിലെ വാചകം മാറ്റണം.


ALSO READ: വിമാനത്തിലെ പ്രതിഷേധം; ആക്രമണം തടയാനാണ് ശ്രമിച്ചത്, ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി


പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർ സോൺ ആക്കാമെന്നായിരുന്നു മന്ത്രിസഭായോഗത്തിലെ തീരുമാനം. എംപവേർഡ് കമ്മിറ്റിക്ക് മുന്നിൽ മാറ്റങ്ങൾ പറഞ്ഞാൽ മതിയെന്ന് എ.കെ.ശശീന്ദ്രൻ ഇതിന് മറുപടി നൽകി. പ്രതിപക്ഷത്തിൻ്റെ രണ്ട് ഭേദഗതി അംഗീകരിച്ച് പ്രമേയം ഐക്യകണ്ഠേന പാസാക്കി.


സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കും. കോടതി വിധി നടപ്പാക്കിയാൽ ജനജീവിതം ദുരിതത്തിലാകുമെന്നും ജനവാസത്തിന് അനുയോജ്യമായ ഭൂപ്രദേശങ്ങൾ സംസ്ഥാനത്ത് കുറവാണന്നും പ്രമേയം അവതരിപ്പിച്ച വനം മന്ത്രി വ്യക്തമാക്കി. ജനവാസ മേഖലകളെ പൂർണമായും  ഒഴിവാക്കിക്കൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നാണ് സർക്കാർ നിലപാട്.


ALSO READ: സഭ വേഗത്തിൽ പിരിഞ്ഞതിൽ വിശദീകരണവുമായി സ്പീക്കർ; ഭരണ പ്രതിപക്ഷ അംഗങ്ങൾ സഹകരിച്ചില്ല; മാധ്യമങ്ങൾക്കും വിമർശനം


സംസ്ഥാനത്തെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 900ന് മുകളിലാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം. സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതിനായി ഉചിതമായ നിയമനിർമ്മാണ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ