ഇടുക്കി: കേരളത്തിലേയും തമിഴ്‌നാട്ടിലേയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയ ഇരട്ട വോട്ടർമാരെ റവന്യു വകുപ്പ് കണ്ടെത്തി. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, 12 വാര്‍ഡുകളിലായാണ് 174 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന് റവന്യു വകുപ്പ കണ്ടെത്തിയത്. ഇരട്ട വോട്ടര്‍മാര്‍ക്ക് റവന്യു വകുപ്പ് നോട്ടീസ് അയച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടുമ്പന്‍ചോല മണ്ഡലത്തിലേയും തമിഴ്‌നാട്ടിലെ കമ്പം മണ്ഡലത്തിലേയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ വ്യാപക ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന ബിജെപി പ്രദേശിക ഘടകത്തിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന


രണ്ട് വോട്ടേഴ്‌സ് ലിസ്റ്റിലും ഉള്‍പ്പെട്ടിരിയ്ക്കുന്നത് ഒരാളാണോ എന്ന് സ്ഥിരീകരിയ്ക്കാന്‍ ഏപ്രില്‍ ഒന്നിന് ഹിയറിങ്ങ് നടത്തും. ജില്ലയില്‍ തമിഴ് ഭൂരിപക്ഷമുള്ള തോട്ടം മേഖലകളില്‍ പതിനായിരകണക്കിന് ഇരട്ട വോട്ടര്‍മാരുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഏപ്രിൽ 26-നാണ് വോട്ടെടുപ്പ്. ഇതിന് മുൻപ് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം.


നിങ്ങളുടെ പോളിങ്ങ് ബൂത്ത് നമ്പർ


നിങ്ങളുടെ പോളിങ് ബൂത്ത്‌ ക്രമനമ്പർ voters.eci.gov.in വഴിയും 1950 ടോൾ ഫ്രീ നമ്പർ വഴിയും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് വഴിയും ലഭിക്കുന്നതാണ്. പോളിങ് ബൂത്ത്‌ ക്രമനമ്പർ കണ്ടെത്താൻ voters.eci.gov.in ൽ സെർച്ച് ഇൻ ഇലക്ട്രോൾ റോൾ ഓപ്ഷനിൽ വോട്ടർ ഐ.ഡി നമ്പർ നൽകി തിരയുകയോ അല്ലെങ്കിൽ 1950 എന്ന  ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട്  വോട്ടർ ഐഡി നമ്പർ നൽകുകയോ ചെയ്താൽ മതി. കെ.എൽ എന്ന് തുടങ്ങുന്ന വോട്ടർ ഐ.ഡി നമ്പർ ആണെങ്കിൽ വോട്ടേഴ്സ് ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ  വഴി പോളിങ് ക്രമനമ്പർ കണ്ടെത്താൻ സാധിക്കും.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.