കോട്ടയം: കോളേജ് പഠന കാലത്ത് യൂണിവേഴ്‌സിറ്റി തലത്തില്‍ 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ നാല് കിലോഗ്രാം ഭാരമുള്ള ഷോര്‍ട്ട്പുട്ട് ഉയര്‍ത്തി നോക്കിയത്. കാണികളുടെ   പ്രോത്സാഹനം കൂടിയായപ്പോള്‍ കളക്ടര്‍ വീണ്ടും പഴയ അത്‌ലറ്റായി.  ഷോര്‍ട്ട് പുട്ട് വീശിയെറിഞ്ഞു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന റവന്യൂ വകുപ്പ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കളക്ടര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഹപ്രവര്‍ത്തകരുടെ പ്രോത്സാഹനത്തിന് മുന്നില്‍ എ.ഡി. എം ജിനു പുന്നൂസുമായി പഞ്ചഗുസ്തി സൗഹൃദ മത്സരത്തിലും പങ്കെടുത്താണ് കളക്ടര്‍ മടങ്ങിയത് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ കളക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. 100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ട മത്സരവും, 4x100 മീറ്റര്‍ റിലേ, പഞ്ചഗുസ്തി, ലോങ് ജംപ്, ഷോര്‍ട്ട്പുട്ട് എന്നീ ഇനങ്ങളിലായി 75 പേർ   പങ്കെടുത്തു. വിജയികൾ  മെയ് അവസാനം തൃശ്ശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന റവന്യൂ വകുപ്പ് കായിക മേളയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും . സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍. എ) കെ.എ മുഹമ്മദ് ഷാഫി , റവന്യൂ വകുപ്പ്  ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.