Road Accident: തൃശൂരിൽ ലോറിക്ക് പിറകെ ബസിടിച്ചു; 23 പേർക്ക് പരിക്ക്; 5 പേരുടെ നില ഗുരുതരം
Road Accident In Thrissur: പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്
തൃശൂർ: ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്ക് പുറകിൽ മിനി ബസിടിച്ച് 23 പേര്‍ക്ക് പരിക്ക്. അപകടത്തിൽ പെട്ടത് തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ്. അപകടം നടന്നത് ഇന്ന് പുലർച്ചെ നാലുമണിയോടെ ആണെന്നാണ് റിപ്പോർട്ട്.
Also Read: Crime News: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാർക്കെതിരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
ദേശീയപാതയില്‍ കേടായി കിടന്ന ലോറിക്ക് പിറകിലാണ് ബസ് വന്നിടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഡ്രൈവർ ഉൾപ്പെടെ 5 പേരുടെ നില ഗുരുതരമാണ്. ലോറിയിലേക്ക് ബസ് വന്നിടിച്ച ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നിരുന്നു. പിന്നീട് പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയതിന് ശേഷമാണ് ബസിന്റെ ഡ്രൈവറെ ക്യാബിനിൽ നിന്നും പുറത്തിറക്കിയത്.
Plus Two Result 2023: പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നറിയാം
Plus Two Result 2023: ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ നിന്നായിരിക്കും ഫലം പ്രഖ്യാപിക്കുക.
Also Read: Shani Gochar 2023: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ഇത്തവണ പ്ലസ് ടുവിന് 4,32,436 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. അതുപോലെ 28,495 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലു മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും നിന്നും നിങ്ങൾക്ക് ഫലം അറിയാൻ കഴിയും. ഇത്തവണ ഗ്രേസ് മാർക്ക് അഞ്ചുവദിച്ചിട്ടുണ്ട്. 83.87 ഉം വിഎച്ച്എസ്ഇ 76.78 ഉം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. വിദ്യാർത്ഥികൾക്ക് അവരവരുടെ പരീക്ഷാ ഫലം www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ നിന്നും അറിയാൻ കഴിയും. കൂടാതെ SAPHALAM 2023, iExaMS - Kerala, PRD LÇ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...