Road Accident: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി നഴ്സ് മരിച്ചു; 6 പേർക്ക് പരിക്ക്
Road Accident: സംഭവത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന കുവൈത്തിലെ നഴ്‌സായ ജെസ്റ്റിൻ മരണമടയുകയായിരുന്നു. സംഭവത്തിൽ 6 പേർക്ക് പരിക്കുണ്ട്.
ചങ്ങനാശേരി: കുവൈത്തിൽ നിന്നും അവധിക്ക് വന്ന ചങ്ങനാശ്ശേരി സ്വദേശിനിയായ ജെസ്റ്റി റോസ് വാഹനാപകടത്തിൽ മരിച്ചു. ഇവർക്ക് 40 വയസായിരുന്നു. വാഴൂർ റോഡിൽ പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.
Also Read: Road Accident: കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേരുടെ നില അതീവ ഗരുതരം
സംഭവത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന കുവൈത്തിലെ നഴ്‌സായ ജെസ്റ്റിൻ മരണമടയുകയായിരുന്നു. സംഭവത്തിൽ 6 പേർക്ക് പരിക്കുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സായിരുന്നു മരണമടഞ്ഞ ജെസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28 നാണ് ഒരു മാസത്തെ ആവധിയക്കായി കുടുബേസമ്മേതം ഇവർ നാട്ടിലെത്തിയത്. തെങ്ങണ ഭാഗത്തു നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാറിന്റെ ഇടത് വശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഭർത്താവിനും രണ്ടുകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.
Also Read: ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ
ഇവരെ കൂടാതെ ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ, ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഞ്ജലി സുശീലൻ, ഓട്ടോ ഡ്രൈവർ രാജേഷ് എന്നവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...