റോഡ്‌ പണി പൂര്‍ത്തിയാക്കി കാരാറുക്കാരന്‍ മടങ്ങുന്നതിനു മുന്‍പ് തന്നെ ഇടിഞ്ഞു വീണ ഒരു റോഡിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എടത്വായിലെ മരിയാപുരം കംപനിപ്പീടിക മുതല്‍ മങ്കോട്ട വരെയുള്ള റോഡാണ് പണി പൂര്‍ത്തിയാക്കി രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇടിഞ്ഞു വീണത്. കറുക പാടശേഖരത്തിന്‍റെ പുറം ബണ്ട് റോഡാണിത്. 


എന്തുക്കൊണ്ട് ഞങ്ങളെ ഉപേക്ഷിച്ചു? ഇനി വോട്ട് ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കും....


ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റോഡിന്‍റെ പണി പൂര്‍ത്തിയായത്. വൈകുന്നേരം നാല് മണിയായതോടെ റോഡ്‌ ഇടിഞ്ഞു പുഴയിലേക്ക് വീണു. സമീപത്തുള്ള വീടുകളെയും ഭീതിയിലാഴ്ത്തിയാണ് റോഡ്‌ വീണത്.  ഒഴുക്ക് കൂടുതലുള്ള ഭാഗമായതിനാല്‍ ബാക്കി കൂടി ഇടിഞ്ഞുവീഴുന്ന നിലയിലാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.


ലക്ഷങ്ങള്‍ ചിലവാക്കി തയാറാക്കിയ റോഡിന്‍റെ ബലക്ഷയം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതര്‍ കാര്യമായി എടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് റോഡ്‌ തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.