എറണാകുളം: എറണാകുളം മഞ്ഞള്ളൂർ പഞ്ചായത്തിലെ വടകോട് - വേങ്ങച്ചുവട് റോഡ് തകർന്നു. ഏകദേശം രണ്ട് മാസത്തോളമായി ശോചനീയാവസ്ഥയിൽ തുടരുന്ന ഈ റോഡിന്‍റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. ചെളി കുഴികളായി മാറിയ ഈ റോഡിലൂടെയുള്ള കാൽനട യാത്ര പോലും ദുസ്സഹമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടുമാസംമുമ്പ് പാറമട തുറന്നതോടെയാണ് റോഡിന്റ കഷ്ടകാലമാരംഭിച്ചത്. നാൽപത് ടണ്ണിലേറെ ഭാരം കയറ്റിയ ടോറസുകൾ ഇതിലൂടെ ഓടാൻ തുടങ്ങിയതോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ എത്തിച്ചേരുന്ന മൂന്നു കിലൊമീറ്റർ ദൂരം വരുന്ന വടകോട് - വേങ്ങച്ചുവട് റോഡ് പൂർണമായി തകരുകയായിരുന്നു. 

Read Also: Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ


പാറകയറ്റിയ നൂറുകണക്കിന് വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്‍റെ ഈ ദുരവസ്ഥയെപ്പറ്റി അധികാരികളോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലന്ന് നാട്ടുകാർ പറയുന്നു. പാറകയറ്റിയ ലോറികൾ മത്സരമെന്നോണം ഇതുവഴി പായുന്നതും പതിവ് കാഴ്ചയാണ്. 


കുണ്ടും കുഴിയുമായി പൂർണ്ണമായും തകർന്നറോഡ്  സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് നാട്ടുകാർ രംഗത്ത് വന്നങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ റോഡിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. അത്യവശ്യ ഘട്ടത്തിൽ ഈ ഭഗത്തേക്ക് ഓട്ടോ റിക്ഷ വിളിച്ചാൽപ്പോലും എത്താറില്ലെന്നാണ് നാട്ടുകാരുടെ പരാതി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.