Road Encroachment | സർക്കാർ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ,പഞ്ചായത്ത് തടഞ്ഞു
കെ. എസ്. ടി. പി അസിസ്റ്റൻറ് എൻജിനീയർ സ്ഥലം സന്ദർശിക്കുകയും തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുകയും ചെയ്തു
കിളിമാനൂർ:കിളിമാനൂർ കൊട്ടാരക്കര റോഡ് ബൈപ്പാസിൽ കെ.എസ്.ടി.പി യുടെ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയത് പഞ്ചായത്ത് തടഞ്ഞു. ഓണ അവധിയുടെ മറവിൽ രണ്ട് മരങ്ങൾ ഉൾപ്പെടെ മുറിച്ചു മാറ്റുവാൻ ശ്രമം നടത്തിയിരുന്നു.കെ. എസ്. ടി. പി ബസ് ബേ നിർമ്മാണത്തിന് വേണ്ടി മാറ്റിയിട്ടിരുന്ന സ്ഥലത്താണ് അനധികൃത നിർമ്മാണം നടന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം കെ. എസ്. ടി. പി അസിസ്റ്റൻറ് എൻജിനീയർ സ്ഥലം സന്ദർശിക്കുകയും തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുകയും ചെയ്തു.ജില്ലാ കളക്ടർ,തഹസിൽദാർ, പ്രിൻസിപ്പൽ സി.സി.എഫ്,കെ.എസ്.ടി പി പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് കൂടുതൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരുവാൻ ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
വാഴോട് മുതൽ ഇരട്ടച്ചിറ വരെ റോഡിൻ്റെ ഇരുഭാഗത്തേയും കയ്യേറ്റം അവസാനിപ്പിക്കുവാനും സർക്കാർ വക ഭൂമി സംരക്ഷിക്കുവാനും സമഗ്രമായ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുക യാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ രാജേന്ദ്രൻ അറിയിച്ചു.
ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം എട്ട് പേർക്ക് പരിക്ക്
പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിപ്പെട്ട് ഒരു കുട്ടിയടക്കം എട്ട് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരു കുട്ടിയടക്കം ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഏഴ് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...