കേരളത്തിലെ റോഡ് സുരക്ഷ വിലയിരുത്തി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി; സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നിർദേശം
കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എ.എം. സപ്രേയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ നിലവിലെ റോഡ് സുരക്ഷാ സാഹചര്യവും ഈ മേഖലയില്‍ കൈവരിച്ച പുരോഗതിയും വിലയിരുത്തി.
തിരുവനന്തപുരം: റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി കേരളത്തിലെ റോഡ് സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി. കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എ.എം. സപ്രേയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ നിലവിലെ റോഡ് സുരക്ഷാ സാഹചര്യവും ഈ മേഖലയില്‍ കൈവരിച്ച പുരോഗതിയും വിലയിരുത്തി.
സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് എ.എം. സപ്രേ യോഗത്തില്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത് കുമാര്‍ എന്നിവർ പങ്കെടുത്തു.
സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, നാറ്റ്പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍, കെ.ആര്‍.എസ്.എ. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍, പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ.എഫ്. ലിസി, പി.ഡബ്ല്യു.ഡി. റോഡ് സുരക്ഷാ സെല്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സിയാദ്, റോഡ് സേഫ്റ്റി ഓഫിസര്‍ അഭിഷേക് തോമസ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...