തിരുവനന്തപുരം: പത്തനംതിട്ട പമ്പ സർവീസാണ് അടുത്ത ലക്ഷ്യമെന്ന് റോബിൻ ബസ് ഉടമ ​ബേബി ഗിരീഷ്. നിയമ പോരാട്ടം തുടരുമെന്നും ​ഗിരീഷ് വ്യക്തമാക്കി. ആഢംബര ബസുകൾക്കെതിരെ ബോധപൂർവം കനത്ത പിഴ ചുമത്തുന്ന മോട്ടർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ  സമരം തുടങ്ങുമെന്ന് ബസുടമ അസോസിയേഷനും അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: കാറിലെത്തിയ സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു


അതേസമയം തമിഴ്നാട് മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് പെർമിറ്റ് ലംഘിച്ചതിന് പതിനായിരം രൂപ പിഴയീടാക്കി വിട്ടുനൽകി. ബസിന്റെ കോയമ്പത്തൂർ പത്തനംതിട്ട സർവീസ് യാത്രക്കാരുമായി പുനരാരംഭിച്ചു. കൃത്യം അഞ്ച് മണിക്ക് തന്നെ ബസ് യാത്ര തിരിച്ചിരുന്നു. ബസ് പത്തനംതിട്ട ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട്. കൃത്യമായ സർവീസ് ഉറപ്പാക്കാൻ നിയമ പോരാട്ടം തുടരുമെന്നാണ് ഗിരീഷ് അറിയിച്ചിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.