മലപ്പുറം: ഫ്രാന്‍സിലെ ബോര്‍ഡോവില്‍ നടന്ന ലോക നൈപുണി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്  രണ്ടു മലപ്പുറത്തുകാര്‍.  മഞ്ചേരി സ്വദേശി  മുഹമ്മദ് ഫൈസലും കരുവ സ്വദേശി മുഹമ്മദ് സിയാദുമാണ് നാടിനെ പ്രതിനിധീകരിച്ച് നേട്ടമുണ്ടാക്കിയത്. ആരോഗ്യമേഖലയിലെ സേവനത്തിന് റോബോട്ട് പ്രയോജനപ്പെടുത്തുന്നതില്‍ കൃത്യതയും വേഗവും കൈവരിച്ചുകൊണ്ടുള്ളതായിരുന്നു ഇരുവരുടെയും കണ്ടുപിടിത്തം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍പ് പതിമൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ഇത്തവണ നാലാം സ്ഥാനത്തേയ്ക്കാണ് ഈ ചെറുപ്പക്കാര്‍ ഉയര്‍ത്തിയത്. ഒക്ടോബര്‍ 16 മുതല്‍ 24 വരെയായിരുന്നു മത്സരം. ആശുപത്രിയില്‍ പത്ത് രോഗികള്‍ക്ക് അവരുടെ മുറികളില്‍ മരുന്നുകള്‍ ഏറ്റവും വേഗം എത്തിച്ചുകൊടുക്കുകയും ശേഷം മുറിയിലെ കുപ്പത്തൊട്ടിയില്‍ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ നിക്ഷേപിച്ച് കണ്‍ട്രോള്‍ റൂമില്‍ തിരിച്ചെത്തുകയാണ് റോബോട്ടിനുള്ള ദൗത്യം.

Read Also: Kerala Weather Report: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; കേരളത്തിൽ ഇന്നു മുതൽ വ്യാപക മഴ


മൂന്നുമിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിച്ച ചൈനക്കാര്‍ ഒന്നാമതെത്തി. ദക്ഷിണ കൊറിയ രണ്ടും ജപ്പാന്‍ മൂന്നും സ്ഥാനം നേടി. ആറുമിനിറ്റെടുത്താണ് നാലാം സ്ഥാനം ഇവര്‍ ഇന്ത്യയ്ക്ക് നേടികൊടുത്തത്. കേന്ദ്ര സര്‍ക്കാരിന്‍റെ നൈപുണി വികസന പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ചെലവിലാണ് ഇരുവരും സജമാക്കിയ റോബോര്‍ട്ട് മത്സരത്തില്‍ പങ്കെടുപ്പിച്ചത്. ഇവര്‍ക്ക് നാലുലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും.


2020ല്‍ അരീക്കോട് ഐ.ടി.ഐ.യില്‍ നടന്ന ജില്ലാതലത്തിലും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്ന സ്ഥാനതലത്തിലും പിന്നീട് വിശാഖ പട്ടണത്തിലും പൂനെയിലെ അക്കാദമി ഓഫ് റോബോട്ടിക്സില്‍ നടന്ന മത്സരത്തിലും പരിശീലനത്തിലും മികവുപുലര്‍ത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇവര്‍ക്ക് സാധിച്ചത്. 

Read Also: Assembly Elections 2022: ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളുടെ Exit Poll നിരോധിച്ചു, അഭിപ്രായ വോട്ടെടുപ്പിനും നിരോധനം


കുസാറ്റില്‍ മുഹമ്മദ് സിയാദ് കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷവും മുഹമ്മദ് ഫൈസല്‍ ഇലക്ട്രോണിക്‌സ് ഒന്നാംവര്‍ഷവുമാണ്. മഞ്ചേരി ടിഎച്ച്എസില്‍ എസ്എല്‍സിയും മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂളില്‍ പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കിയ ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.