ഇടുക്കി: വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനിയാണ് മരിച്ചത്.  ഇവർക്ക് 67 വയസുണ്ടായിരുന്നു.  അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സോമിനി കാറിനുള്ളതിൽ കുടുങ്ങിപ്പോയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Death: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ കുളത്തിൽ വീണു; വിദ്യാർത്ഥി മുങ്ങി മരിച്ചു


കാറിലുണ്ടായിരുന്നവർ പാഞ്ചാലിമാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും മടങ്ങി വരുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം.  കമ്പംമേട്ട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ബിബിനും പോലീസ് ഉദ്യോഗസ്ഥയായ ഭാര്യ അനുഷ്‌കയും കുടുംബസമേതം പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ടതായിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇവരുടെ കൂടെയുണ്ടായിരുന്നു.  മരിച്ച സോമിനി ഇവരുടെ വീട്ടിലെ ജോലിക്കാരിയാണ്.  വാഹനത്തിൽ ഇവർ ഇരുന്ന ഭാഗത്താണ് കൂടുതല്‍ ആഘാതമുണ്ടായത്.


Also Read:


വളഞ്ഞങ്ങാനത്ത് എത്തിയപ്പോൾ കാര്‍ നിര്‍ത്തുകയും യാത്രക്കാരില്‍ ചിലര്‍ പുറത്തിറങ്ങുകയും ഉണ്ടായി. എന്നാല്‍ സോമിനി വാഹനത്തിനുള്ളില്‍ത്തന്നെ ഇരുന്നു. ഈ സമയത്താണ് പെട്ടെന്ന് കാറിനു മുകളിൽ മണ്ണിടിഞ്ഞു വീണത്.  ഈ സമയം കാറില്‍ ഉണ്ടായിരുന്ന ബിബിനും അനുഷ്‌കയും മറ്റു മൂന്നുപേരും നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന് കുറുക്കു കൊടുക്കാൻ കൂടിയാണ് വണ്ടി നിർത്തിയത്.  


Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹുവിന്റെ കൃപ എപ്പോഴും ഉണ്ടാകും!


അപകടത്തിന് കുറെ മണിക്കൂറു മുന്നേ ഈ പ്രദേശത്ത് മഴയുണ്ടായിരുന്നു. ഇതാണ് മണ്ണിടിച്ചിലിനു കാരണമായതെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് റിപ്പോർട്ട്. പീരുമേട്ടില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു അപകടം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.