മലപ്പുറം: പുതു പുത്തൻ വണ്ടിയിൽ കൃത്രിമം നടത്തിയ ഡീലർമാർക്ക് വൻ തുക പിഴ. ഡീലറുടെ കൈവശമുള്ള ആഡംബര ബൈക്കിന്റെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർമാർക്ക് 10,3000 രൂപ പിഴ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ചുമത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ്  പരിശോധന കർശനമാക്കിയത്.കോട്ടക്കൽ ഷോറൂമിൽ നിന്ന് കോഴിക്കോടുള്ള ഷോറൂമിലേക്ക് വാഹനം ഓടിച്ച്  കൊണ്ടുപോകും വഴി  ദേശീയപാത കക്കാട് വെച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു.


വാഹനം വിൽപ്പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ചില സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്. 


എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആഡംബര ബൈക്ക് ഓടിച്ചു പരിശോധിച്ചപ്പോൾ ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി.ഡിജിറ്റൽ മീറ്ററിൽ ഫ്യൂസ് ഊരി മാറ്റിയും അനലോഗ് മീറ്ററിൽ കേബിൾ കണക് ഷൻ വിഛേദിച്ചുമാണ്  ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാത്തതിനാലും 10,3000 (ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ)  പിഴ ചുമത്തി.


മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ എം വി ഐമാരായ കെ ആർ ഹരിലാൽ, പി ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പും ഇത് പോലെ രണ്ട് ബൈക്കുകൾക്കെതിരെയും ആറ് മാസങ്ങൾക്കു മുമ്പ് ഒരു കാറിനെതിരെയും എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ