തിരുവനന്തപുരം: ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ഭാഗമായ പത്മതീര്‍ത്ഥക്കുളത്തിന്‍റെ കല്‍പ്പടവുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ രാജകുടുംബത്തിന്‍റെ പ്രതിഷേധം. കുളത്തിലിറങ്ങി നിന്നാണ് രാജകുടുംബാംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മീ​ബാ​യി അ​ട​ക്ക​മു​ള്ള​വ​ർ പ്രതിഷേധത്തില്‍ പങ്കെടുത്തു. നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കല്‍പ്പടവുകള്‍ പൊളിച്ചു മാറ്റിയത്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ക​ൽ​മ​ണ്ഡ​പ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു.


നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ക​ൽ​മ​ണ്ഡ​പ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കു​ക​യോ കോ​ട്ടം വ​രു​ത്തു​ക​യോ ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ഗൗ​രി ല​ക്ഷ്മി​ബാ​യി അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സം​ര​ക്ഷ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു ന​വീ​ക​ര​ണ ചു​മ​ത​ല​യു​ള്ള നി​ർ​മി​തി കേ​ന്ദ്രം ര​ണ്ടു ക​ൽ​മ​ണ്ഡ​പ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.