തൃശൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. സി.പി.എം പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ആനന്ദാണ് കൊല്ലപ്പെട്ടത്.
തൃശൂര്‍: ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. സി.പി.എം പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ആനന്ദാണ് കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. താഴെ വീണ ആനന്ദിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഘം കാറുപക്ഷേിച്ച് രക്ഷപ്പെട്ടു. ഗുരുതരമായി മുറിവേറ്റ ആനന്ദിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി ആനന്ദിന്‍റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെപിയുടെ പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. സിപിഎം പ്രവർത്തകനായിരുന്ന ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
അതേസമയം, അക്രമികളുടെ സംഘത്തില്‍ നാലു പേരുള്ളതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.