KSRTC: കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത് ആർ.ടി.പി.സി.ആർ ഫലം നിർബന്ധം
നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതോടെ കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതണമെന്ന് കെഎസ്ആർടിസി അറിയിച്ചു.
നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ALSO READ: Covid-19 ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാംതരംഗം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
കൂടാതെ കേരളത്തിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസം, ബിസിനസ്സ്, തുടങ്ങി മറ്റ് കാരണങ്ങൾക്കായി കർണാടകത്തിലേക്ക് പോകുമ്പോൾ 15 ദിവസത്തിലൊരിക്കൽ ആർടി-പിസിആർ ടെസ്റ്റിന് വിധേയരാണമെന്നും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ ഇത് ഹാജരാക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു.
നിലവിൽ കേരളത്തിൽ നിന്നും ബെഗുളുരൂ, മൈസൂരു, കൊല്ലൂർ എന്നിവടങ്ങലേക്ക് നടത്തുന്ന സർവ്വീസുകൾ
തിരുവനന്തപുരം -ബെഗുളുരു ( വൈകുന്നേരം 5 മണി), കണ്ണൂർ - ബെഗുളുരു (രാവിലെ 7.35), കണ്ണൂർ - ബെഗുളുരു ( രാത്രി 9.30 ), തലശ്ശേരി - ബെഗുളുരു (രാത്രി 8.16), വടകര- ബെഗുളുരു ( രാത്രി മണി), കോഴിക്കോട് - ബെഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബെഗുളുരു ( രാവിലെ 8.34)
ALSO READ: Covid Vaccine: പ്രതിമാസം ഒരു കോടി ഡോസ് വാക്സിന് നല്‍കാനാകും - മുഖ്യമന്ത്രി
കോഴിക്കോട് - ബെഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബെഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബെഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് - ബെഗുളുരു ( രാത്രി 7.01 ), കോഴിക്കോട് - ബെഗുളുരു (രാത്രി 8.01) കോഴിക്കോട് - ബെഗുളുരു ( രാത്രി 10.03), കൽപ്പറ്റ - മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് മൈസൂർ (രാവിലെ 11.15 ). എറണാകുളം- കൊല്ലൂർ ( ഉച്ച തിരിഞ്ഞ് - 3.25 ) ആലപ്പുഴ - കൊല്ലൂർ ( വൈകിട്ട് 4 മണി), കൊട്ടാരക്കര - കൊല്ലൂർ ( രാത്രി 8 മണി)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...