മോസ്കോ; കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് റഷ്യന്‍ ചാനല്‍!


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിനു മാതൃകയാണ് കേരളമെന്നാണ് ചര്‍ച്ചയില്‍ പറഞ്ഞത്. 'മാതൃക സംസ്ഥാനം' എന്നാണ് ചാനല്‍ കേരളത്തെ വിശേഷിപ്പിച്ചത്. 


എഴുത്തുകാരനും ചരിത്രകാരനുമായ വിജയ്‌ പ്രസാദ് പങ്കെടുത്ത ചര്‍ച്ചയിലാണ് കേരളത്തിന് പ്രശംസ. കൊറോണ വ്യാപനം തടയാന്‍  ആത്മാര്‍ത്ഥമായ ശ്രമമാണ് കേരളം നടത്തുന്നതെന്നും അത് മാതൃകാപരമാണെന്നും ചര്‍ച്ചയില്‍ അവതാരിക പറഞ്ഞു. 


ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതം, പിന്നില്‍ അയാളെന്ന് സംശയം -കമല്‍ 


ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നും ചര്‍ച്ചയില്‍ പറഞ്ഞു. ജനസംഘ്യയുടെ പകുതിയിലധികവും സ്ത്രീകളാണെന്നും അവരില്‍ നല്ലൊരു വിഭാഗം കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളാണെന്നും വിജയ്‌ പ്രസാദ് അഭിപ്രായപ്പെട്ടു. 


 


 


രോഗത്തെ പ്രതിരോധിക്കാന്‍  സന്നദ്ധസംഘടനകളും വനിതാ കൂട്ടായ്മകളും ട്രേഡ് യൂണിയനുകളും രംഗത്തിറങ്ങിയെന്നും രാഷ്ട്രീയത്തെ ശാസ്ത്രീയമായ രീതിയില്‍ സ്വീകരിക്കുന്നവരാണ് രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


മലിനീകരണം കുറഞ്ഞു, വെള്ളം തെളിഞ്ഞു: 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ 


വൈറസിനെതിരായ അവബോധം ഉണ്ടാക്കിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായതാണ് രോഗബാധ തടയാനും മരണസംഘ്യ കുറയാനും കാരണമായത്. ഭക്ഷണമില്ലാതെ ഒരാളുപോലും ബുധിമുട്ടരുത് എന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. 


വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, ബിബിസി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലും നേരത്തെ കേരളത്തെ പ്രശംസിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.