Sabarimala Airport : ശബരിമല വിമാനത്താവളം ; സൈറ്റ്, ഡിഫൻസ് ക്ലിയറൻസ് ലഭിച്ചുയെന്ന് മുഖ്യമന്ത്രി
Sabarimala Greenfield Airport Project Updates : വിമാനത്താവളത്തിനുള്ള സെക്യുരിറ്റ് ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണിനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്രം സൈറ്റ്, ഡിഫിൻസ് ക്ലിയറൻസ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിന്റെ സുരക്ഷ ക്ലിയൻറസിനുള്ള അപേക്ഷ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോന്നി എംഎൽഎ കെ യു ജെനീഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനും മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കൂടാതെ വിമനത്താവളം നിർമിക്കുന്നതിന് വേണ്ടിയുള്ള എസ്പിവി (സ്പെഷൽ പർപ്പസ് വെഹിക്കിൾ), ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കുന്നതിന് ഏജൻസിയെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചുയെന്നു പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സൈറ്റ്, ഡിഫൻസ് ക്ലിയറൻസ് ലഭിച്ച ശബരിമല വിമാനത്താവളം നിർമാണത്തിനായി ഇനി കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട സുരക്ഷ ക്ലിയറൻസും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുമാണ്. സുരക്ഷ ക്ലിയറൻസ് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് വനം, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കുന്നതിന് തയ്യാറെടുക്കുകയണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ALSO READ : V Muraleedharan: പലിശരഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം കടക്കെണിയിൽ മുങ്ങിയ കേരളത്തിന് രക്ഷയായി; വി മുരളീധരൻ
സെന്റർ ഫോർ മാനേജ്മെന്റ് ഡവലെപ്മെന്റിന്റെ (സിഎംഡി) അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധ സമിതി ശുപാർശ നൽകിട്ടുണ്ട്. ഈ സമിതിയുടെ ശുപാർശ പ്രകാരം ഏകദേശം 2,570 ഏക്കർ ഭൂമി വിമാനത്താവളം നിർമിക്കുന്നതിനായി എറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എരുമേലിയുടെ തെക്കൻ ഭാഗവും കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്തിലുമായിട്ടാണ് ഭുമി ശബരിമല വിമാനത്താവളത്തിനായി ഭുമി കണ്ടെത്തിയിരിക്കുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂർത്തിയാക്കുകയെന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy