Sabarimala: ശബരിമലയിൽ ലഭിച്ച സ്വർണ്ണം ഇത്രയും; കണക്ക് പുറത്ത് വിട്ടു
ഭക്തർ വഴിപാടായി നൽകിയ സ്വർണ്ണം വെള്ളി ആഭരണങ്ങൾ വിജിലൻസിൻറെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി പൊലീസ് സുരക്ഷയിലാണ് ആറൻമുള ക്ഷേത്രത്തിന് തെക്കെനടയിലെ സ്ട്രൊംഗ് റൂമിലെത്തിച്ചത്.
പത്തനംതിട്ട: ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണ്ണവും വെള്ളിയും അളവിൽ കുറവുണ്ടെന്ന സമൂഹ മാധ്യമങ്ങളിലുടെ ആരോപണം ഉണ്ടായതിനെ തുടർന്ന് ആറൻമുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻറെ നിർദ്ദേശപ്രകാരം തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഭക്തർ വഴിപാടായി നൽകിയ സ്വർണ്ണം വെള്ളി ആഭരണങ്ങൾ വിജിലൻസിൻറെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി പൊലീസ് സുരക്ഷയിലാണ് ആറൻമുള ക്ഷേത്രത്തിന് തെക്കെനടയിലെ സ്ട്രൊംഗ് റൂമിലെത്തിച്ചത്. എല്ലാ ഇടത്തും സി സി ടി വി യും ഉണ്ടായിരുന്നതായി അഡ്വ. കെ അനന്തഗോപൻ നെരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്തവണ ഏകദേശം 3300 ഗ്രാം സ്വർണ്ണമാണ് ശബരിമലയിൽ ലഭിച്ചത്. ഭക്തർക്ക് തെറ്റിധാരണ ഉണ്ടാകാതിരിക്കാനാണ് മഹസർ ഒത്തു നോക്കി സ്വർണ്ണം മുഴുവനും ഉണ്ട് എന്ന് ഉറപ്പാക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...