സന്നിധാം: ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങള്‍ ഭക്തര്‍ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യ നദിയാണ്. ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുസ്വാമിമാര്‍ ശിഷ്യന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്ഠര് രാജീവര് പറഞ്ഞു. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു. 

Read Also: KTU VC Appointment : സർക്കാരിന് തിരിച്ചടി; ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി; കെടിയു വിസിയായി ഡോ. സിസ്സ തോമസിന് തുടരാം


ശബരിമല പൂങ്കാവനം പോലെ തന്നെ പരിശുദ്ധമാണ് പുണ്യ നദിയായ പമ്പയെന്നും നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷവും മാലിന്യമായി പമ്പയില്‍ നിന്ന് നീക്കണം ചെയ്യുന്നത്.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.