ശ​ബ​രി​മ​ല: ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്ബ​ല​മേ​ട്ടി​ല്‍ മ​ക​ര​വിളക്ക് തെ​ളി​ഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​നു പി​ന്നാ​ലെയാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്.


തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി നടയടച്ചപ്പോള്‍ശ്രീധര്‍മ്മ ശാസ്താവിനു ദേവഗണങ്ങളുടെ കാണിക്കയായി കിഴക്കേചക്രവാളത്തില്‍ ഉത്രം നക്ഷത്രമുദിച്ചു.


പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ തെളിഞ്ഞ മകരജ്യോതിസ് തൃപ്രസാദമായി ഏറ്റു വാങ്ങാന്‍ ലക്ഷക്കണക്കിന് കൂപ്പുകൈകള്‍ ആകാശത്തേക്കുയര്‍ന്നു. സ​ന്നി​ധാ​ന​ത്തി​നു പു​റ​മേ, പു​ല്ലു​മേ​ട്, പാ​ണ്ടി​ത്താ​വ​ളം, മ​ര​ക്കൂ​ട്ടം, പ​മ്പ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.


ഭ​ക്ത​ജ​ന പ്ര​വാ​ഹം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് രാ​വി​ലെ 11 മു​ത​ല്‍ ത​ന്നെ പ​മ്പ​യി​ല്‍ നി​ന്ന് തീ​ര്‍​ഥാ​ട​ക​രെ മ​ല ക​യ​റു​ന്ന​തി​ല്‍ നി​ന്ന് നി​യ​ന്ത്രി​ച്ചി​രു​ന്നു. മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം സ​ന്നി​ധാ​നം, മാ​ളി​ക​പ്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ങ്ങി​യി​രി​ക്കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്ര​യും വേ​ഗം മ​ട​ങ്ങ​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.


തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിച്ചു. 


മൂന്ന് പെട്ടികളിലായാണ് തിരുവാഭരണങ്ങള്‍ എത്തിച്ചത്. ആദ്യത്തെ പെട്ടിയില്‍ തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവയാണുള്ളത്. 


രണ്ടാമത്തെ പെട്ടിയില്‍ കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങള്‍ എന്നിവയാണുള്ളത്. മൂന്നാമത്തെ പെട്ടിയില്‍ കൊടിപ്പെട്ടി, നെറ്റിപ്പട്ടം, ജീവത, കൊടികള്‍, മെഴുവട്ടക്കുട എന്നിവയാണുള്ളത്. ഇവ രണ്ടും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ളവയാണ്.


ശ്രീകോവിലിനു മുന്നില്‍ തന്ത്രി മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളില്‍ എത്തിച്ച്‌ തിരുവാഭരണം ചാര്‍ത്ത ദീപാരാധന നടത്തി. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞത്.


പന്തളത്തുനിന്ന് തിരുവാഭരണത്തിനൊപ്പമെത്തിയ അയ്യപ്പന്മാരെയാണ് ദീപാരാധനയ്ക്ക് ശേഷം ആദ്യം സന്നിധാനത്തേക്ക് കടത്തിവിട്ടത്. ഇതിന് ശേഷ൦ മറ്റുള്ളവരെ കടത്തിവിടും. 


ശബരിമലയില്‍ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. അയ്യപ്പന്‍ ജനിച്ചെന്ന് കരുതുന്നതും, അയ്യപ്പന്‍ ശബരിമല ക്ഷേത്രത്തിലെ ധര്‍മ ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചെന്ന് കരുതുന്നതും ഈ ദിനത്തിലാണ്. ഇത്രത്തോളം പ്രാധാന്യമാണ് മകരസംക്രമ ദിനത്തില്‍ ശബരിമലയ്ക്കുള്ളത്.