പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം. അയ്യപ്പഭക്തരുടെ വൻ തിരക്കാണ് സന്നിധാനത്തും പരിസരത്തുമായി അനുഭവപ്പെടുന്നത്. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും അതിന് ശേഷം പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയും. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് ദർശനത്തിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 2000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോ​ഗിച്ചിട്ടുള്ളത്. ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാലാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദ‍ർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ജില്ലാ കലക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ വിലയിരുത്തി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം ഇവിടെ സജ്ജമാണെന്ന് കലക്ടർ അറിയിച്ചു. 1400 പോലീസുകാരെയാണ് സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിന്യസിച്ചിരിക്കുന്നത്. ദേശീയപാതയിൽ പാർക്കിങ് പൂർണമായും ഒഴിവാക്കും. മുണ്ടക്കയത്തു നിന്നും കുമളിയിൽ നിന്നുമുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് 5 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് വിവരം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.