Sabarimala: മേടമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
48 മണിക്കൂറിനുള്ളിൽ നടത്തിയ ആ.ർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കുമാണ് ദർശനത്തിന് അനുമതിയുള്ളത്
പത്തനംതിട്ട: മേടമാസ പൂജകൾക്കായി ശബരിമല (Sabarimala ) നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് മേൽശാന്തി ശ്രീകോവിൽ തുറന്ന് വിളക്ക് വെക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാവും. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആ.ർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കുമാണ് ശബരിമലയിൽ ദർശനത്തിന് അനുമതിയുള്ളത്.
നാളെ രാവിലെ അഞ്ച് മുതൽ 18 വരെയാണ് പൂജകൾ. വൈകീട്ട് ആറരക്ക് ദീപാരാധനക്ക് ശേഷം പടിപൂജ നടക്കും. ഏപ്രിൽ 14-ന് പുലർച്ചെയാണ് വിഷുക്കണി ദർശനം (Vishu). 13-ന് രാത്രി ശ്രീകോവിലിൽ വിഷുക്കണി ഒരുക്കി നട അടക്കും. 14-ന് രാവിലെ ആദ്യം അയ്യപ്പനെ വിഷുക്കണി കാണിക്കും. പിന്നീട് അയ്യപ്പൻറെ ഗോശാലയിലെ പശുക്കളെയും വിഷുക്കണി കാണിക്കും പിന്നീടാണ് ഭക്തർക്ക് വിഷുക്കണി ദർശനം.
ALSO READ: കടൽക്കൊല കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നൽകിയ ശേഷമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി
തന്ത്രിയും മേൽശാന്തിയും (Kerala Temples) ചേർന്ന് വിഷുക്കൈ നീട്ടം നൽകും. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്കാണ് ഇത്തവണ ദർശനത്തിന് അവസരം.വിഷുക്കണി ദർശനത്തിന് ശേഷം നാല് ദിവസം കൂടിനട തുറന്നിരിക്കും.
ALSO READ: നവീന്‍റെയും ജാനകിയുടെയും ഡാന്‍സ് ജിഹാദാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ഷിംനാ അസീസ്
പിന്നീട് 18-ന് ഹരിവരാസനം പാടി നട അടക്കും.ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും.കോവിഡിൻറെ പശ്താത്തലത്തിൽ വലിയ നിയന്ത്രണങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. ആളുകളുടെ എണ്ണത്തിലും ആദ്യം നിയന്ത്രണങ്ങൾ കൊണ്ട് വന്നെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...