പത്തനംതിട്ട: ശബരിമലയിൽ അരവണ പായസം വിതരണം ചെയ്യുന്നത് നിർത്തിവെച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ വിഷാംശം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടൽ. തിരുവനന്തപുരം അയ്യപ്പാ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. അതേസമയം നാളെ മുതൽ ഏലയ്ക്കയില്ലാത്ത അരവണ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

​അരവണയുണ്ടാക്കാൻ ഉപയോ​ഗിക്കുന്ന ഏലയ്ക്കയിൽ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യം അരവണയിലുണ്ട്. ​ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണിതെന്ന് ഇതിലൂടെ വ്യക്തമായി. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ടീൽ വ്യക്തമാക്കുന്നു. കോടതി നിർദ്ദേശപ്രകാരമാണ് കേന്ദ്ര അതോറിറ്റി ഗുണനിലവാരം പരിശോധിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.