Sabarimala Opens: കുംഭമാസ പൂജകൾക്കായി നട തുറന്നു,ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ്ങ് നിർബന്ധം
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ച അയ്യപ്പഭക്തർക്ക് മാത്രമെ കുംഭമാസ പൂജാദിനങ്ങളിൽ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
പത്തനംതിട്ട: കുംഭ മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിച്ചു.
കുംഭം ഒന്നായ ഇന്നു രാവിലെ 5.20ന് നടക്കുന്ന മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും.17 വരെ പൂജകൾ ഉണ്ടാകും. ഇന്ന് മുതലാണ് തീർഥാടകർക്ക് പ്രവേശനം.നെയ്യഭിഷേകത്തിനുള്ള നെയ്യ് നേരിട്ട് ശ്രീകോവിലിൽ നൽകാൻ ഭക്തർക്ക് അനുവാദമില്ല. വെർച്വൽ ക്യൂ(Virtual Que) വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ച അയ്യപ്പഭക്തർക്ക് മാത്രമെ കുംഭമാസ പൂജാദിനങ്ങളിൽ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
ALSO READ: Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാന ശ്ലോകം
ദിവസവും 5000 ഭക്തർക്ക് വീതമാണ് പ്രവേശനാനുമതി. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പിസിആർ, ട്രൂനാറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു കോവിഡ് (Covid) പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വെർച്വൽ ക്യൂ വഴി പാസ് ലഭിക്കാത്ത ആരെയും ദർശനത്തിന് കടത്തിവിടില്ല.അതേസമയം കർശനമായി നിയന്ത്രണത്തിലായിരിക്കും ദർശനം.പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഭക്തർക്ക് താമസ സൗകര്യവും ഉണ്ടാവില്ല. കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ക്ഷേത്ര ദർശനത്തിനായി അയ്യപ്പഭക്തർക്ക് സൗകര്യം ഒരുക്കുക.
ALSO READ: Sabarimala വരുമാനം ഇടിഞ്ഞു: ദേവസ്വം ബോർഡ് കടം വാങ്ങും
രാവിലെ 7.30 ന് ഉഷപൂജ, 7.45 ന് ബ്രഹ്മരക്ഷസ്സ് പൂജ, 12 മണിക്ക് 25 കലശാഭിഷേകം, കളഭാഭിഷേകം എന്നിങ്ങനെയുള്ള പൂജകളാണ് ഇന്ന് നടക്കുക. 12:30 ന് ഉച്ചപൂജ കഴിഞ്ഞ് ശേഷം 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 5 മണിയ്ക്കാണ് നട വീണ്ടും തുറക്കുക. 6.30ന് ദീപാരാധനയും, 6.45 ന് പടിപൂജയും, 8.30 ന് അത്താഴ പൂജയും നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...