തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഹൃദയാഘാതം മൂലം ഇതുവരെ മരണപ്പെട്ടത് 23 പേരെന്ന് റിപ്പോർട്ട്. ശബരിമല കയറുന്നതിനിടെ 35 ദിവസത്തിനുള്ളിൽ 24 പേരാണ് 35 ദിവസത്തിനുള്ളിൽ മരിച്ചത്. ഇതിൽ 23 പേരും ​ഹൃദയാഘാതം മൂലമാണ് മരിച്ചത്. കുത്തനെയുള്ള കയറ്റം കയറേണ്ടി വരുന്ന നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ വച്ചാണ് കൂടുതൽ പേർക്കും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ മൂലം പമ്പയിലെ ആശുപത്രിയിൽ 106 പേരെയാണ് ചികിത്സയിൽ പ്രവേശിപ്പിച്ചത്. പമ്പയ്ക്കും സന്നിധനത്തിനും ഇടയിലുള്ള കാർഡിയോ സെന്ററുകളിൽ ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണുള്ളത്. അടിയന്തിര ചികിത്സ കൃത്യമായി ലഭിക്കാൻ പമ്പയിലെ ആശുപത്രിയിലെത്തിക്കണം.


തിരക്കുള്ള സമയങ്ങളിൽ ആംബുലൻസുകൾക്ക് വേ​ഗത്തിൽ കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. കോവിഡ് വന്നവരിൽ കുത്തനെയുള്ള കയറ്റം കയറുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നത് കൊണ്ടാകാം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമുള്ള മരണം വർധിക്കുന്നതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്.


ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു


പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപമാണ് അപകടമുണ്ടായത്. അപടത്തിൽ ആർക്കും പരിക്കില്ല. 28 തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. തീർത്ഥാടകരെ സമീപത്തെ ആശ്രമത്തിലേക്ക് മാറ്റി. 


നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നത് വൻ ദുരന്തം ഒഴിവാക്കി. തമിഴ്നാട് തിരുവള്ളൂരിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിവരവേയാണ് വാഹനം അപകടത്തിൽപെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.