പത്തനംതിട്ട: മണിക്കൂറുകൾ ക്യൂ നിന്നിട്ടും ശബരിമലയിൽ ദർശനം ലഭിക്കാതെ പ്രതിസന്ധിയിലായി ഭക്തർ. സ്വാമിമാർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിച്ച് മടങ്ങുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള നൂറ് കണക്കിന് തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം ലഭിക്കാതെ പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തി വ്രതം അവസാനിപ്പിച്ച് മടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശബരിമലയിൽ 18 മുതൽ 20 മണിക്കൂർ വരെ ക്യൂ നിന്നിട്ടും സന്നിധാനത്ത് എത്തിച്ചേരാൻ കഴിയാതെ, ആയിരക്കണക്കിന് അയ്യപ്പഭക്തർക്കാണ് നിരാശരായി മടങ്ങേണ്ടി വന്നത്. ഇവരിൽ വലിയൊരു ശതമാനം ഭക്തരും അയ്യപ്പൻ്റെ ജന്മഗൃഹമായ പന്തളം കൊട്ടാരത്തിലെ വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകവും വഴിപാടുകളും കഴിച്ച് ദർശനം നടത്തി മാല ഊരി വ്രതം അവസാനിപ്പിച്ച് മടങ്ങുകയാണ്. സന്നിധാനത്തെ തിരക്ക് മാത്രമല്ല പത്തനംതിട്ട ഇടത്താവളം മുതൽ നിലക്കലിലും പമ്പയിലുമെല്ലാം പോലീസും ദേവസ്വം ബോർഡും കെ എസ് ആർ ടി സി യും മത്സരിച്ച് സ്വാമിമാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 


ALSO READ: ശബരിമലയിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി


നിലക്കൽ മുതൽ പമ്പ വരെയുള്ള പാത കുത്തകയാക്കിയ കെ എസ് ആർ ടി സി രാത്രി കാലങ്ങളിലടക്കം ആവശ്യത്തിന് സർവ്വീസ് നടത്തുന്നില്ല. സന്നദ്ധ സംഘടനകളെ അന്നദാനത്തിൽ നിന്നും കുടിവെള്ള വിതരണത്തിൽ നിന്നും വിലക്കിയ ദേവസ്വം ബോർഡ് അന്നദാനവും കുടിവെള്ള വിതരണവും കാര്യക്ഷമമായി നടത്താത്തത് കാരണം ഭക്തർ വിശന്നും ദാഹിച്ചും വലയുന്ന അവസ്ഥയുമുണ്ട്.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള  നിരവധി സ്വാമിമാർ ശബരിമലയിൽ ദർശനം ലഭിക്കാതെ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തി മടങ്ങുന്നുണ്ടെന്ന് ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡൻ്റ് രാജീവ് രവീന്ദ്രൻ പറഞ്ഞു. മുൻകാലങ്ങളിൽ ഒന്നര ലക്ഷത്തോളം ഭക്തർ സുഗമമായി ഭർശനം നടത്തി മടങ്ങിയ സ്ഥാനത്ത് ഇപ്പോൾ എൺപതിനായിരത്തോളം ഭക്തർ എത്തുമ്പോൾ തിരക്കനുഭവപ്പെടുന്നത് ആസൂത്രണത്തിലെ അപാകതകൊണ്ടാണെന്നും രാജീവ് രവീന്ദ്രൻ കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.