Sabarimala | ശബരിമല തീർത്ഥാടനം; ആക്ഷൻ പ്ലാൻ രുപീകരിച്ച് ആരോഗ്യവകുപ്പ്

കൊവിഡ് വ്യാപനം പൂർണ്ണമായും മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി
തിരുവനന്തപുരം: ശബരിമലയിൽ ആക്ഷൻ പ്ലാൻ രുപീകരിച്ച് ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം പൂർണ്ണമായും മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.
എല്ലാ തീർത്ഥാടകരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റും നിർബന്ധമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട്, എരുമേലി എന്നിവിടങ്ങളിൽ ഡിസ്പെൻസറികൾ പ്രവർത്തിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിരുന്നു. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്‌നാനം അനുവദിക്കുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
മണ്ഡല- മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്‌ച മാത്രമാണ് ഉള്ളത്. കോവിഡും മഴക്കെടുതിയും കാരണം തീർഥാടനത്തിന് പരിമിതികൾ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേർ ഇതിനകം വെർച്വൽ ക്യു ദർശനത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കേണ്ട ജോലികൾക്ക് ടൈം ടേബിൾ തയാറാക്കണം. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ വകുപ്പുകൾക്കുമുള്ള പ്രവർത്തികളുടെ ടൈം ടേബിൾ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...