Sabarimala: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് തിരക്കിട്ട ഒരുക്കങ്ങള്‍
തീർഥാടകരുടെ ആരോഗ്യരക്ഷ കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും പന്തളത്തും ഭാരതീയ ചികിത്സാ വകുപ്പിന്‍റെ താല്‍ക്കാലിക ഡിസ്‌പെന്‍സറികള്‍ ആരംഭിച്ചു.
Sabarimala: ശബരിമല തീർഥാടനകാലം ആംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ തിരക്കിട്ട തയാറെടുപ്പുകള്‍ നടക്കുകയാണ്. ശബരിമല തീർഥാടകര്‍ക്കായി നിരവധി സൗകര്യങ്ങളാണ് നടപ്പാക്കുന്നത്.
തീർഥാടകരുടെ ആരോഗ്യരക്ഷ കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും പന്തളത്തും ഭാരതീയ
ചികിത്സാ വകുപ്പിന്‍റെ താല്‍ക്കാലിക ഡിസ്‌പെന്‍സറികള്‍ ആരംഭിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ഡിസ്‌പെന്‍സറികള്‍ ഇതിനോടകം പ്രവര്‍ത്തന സജ്ജമായി.
Also Read: മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് വിവാദത്തിൽ;ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു
കൂടാതെ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിച്ചേരുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീര്‍ഥാടന കാലയളവില്‍ ഒരു താത്ക്കാലിക ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കും. ഇവിടെ മെഡിക്കല്‍ ഓഫീസറുടെ സേവനവും ഔഷധ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.
Also Read: Astro Tips: ബുധനാഴ്ച ഗണപതിയെ പൂജിക്കാം, സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി നേടാം
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 40 ലക്ഷം രൂപയുടെ ഔഷധം പല ഘട്ടങ്ങളിലായി വിതരണം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ. പി.എസ്. ശ്രീകുമാര്‍ അറിയിച്ചു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ് സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.
കൂടാതെ, ശബരിമല തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട കേന്ദ്രങ്ങളില്‍ വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോ എന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പ് വരുത്തും. ഇതിനു പുറമേ അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നുമുള്ള പരിശോധനയും നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌ക്വാഡുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് എന്നിവരും ഭാഗമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...