പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിപ്പെട്ട് ഒരു കുട്ടിയടക്കം എട്ട് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരു കുട്ടിയടക്കം ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഏഴ് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മിനി ലോറി ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പത്തനംതിട്ടയിൽ യുവതിയുടെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയിലുമാണ് ഭർത്താവ് സന്തോഷ്‌ വെട്ടിയത്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു. വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിലാണ്.


Also Read: തിരുവനന്തപുരം വെമ്പായത്ത് കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി


 


മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി; ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ നൽകി


തൃശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അര മണിക്കൂറോളം ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം ക്ഷേത്ര ദർശനത്തിന് മാത്രമായാണ് കേരളത്തിലെത്തിയത്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം ഒരു കോടി 51 ലക്ഷം രൂപ കാണിക്കയായി നൽകി. ഒരു കോടി 51 ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് കൈമാറി. ഭക്തൻ വ്യക്തിഗതമായി നൽകുന്ന ഉയർന്ന കാണിക്ക സമർപ്പണമാണ് ഇതെന്നും അന്നദാനത്തിന് ഈ തുക ചെലവഴിക്കാനാണ് മുകേഷ് അംബാനി നിർദേശിച്ചതെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു.


ഗുരുവായൂർ ദേവസ്വത്തിന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നതിനയുള്ള  സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.​ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ​ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനോടാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർത്ഥിച്ച് ദേവസ്വം ചെയർമാൻ  നേരത്തെ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. നിവേദനത്തിലെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. ദേവസ്വത്തിന്റെ അന്നദാന ഫണ്ടിലേക്ക് ഒരുകോടി അമ്പത്തിയൊന്ന് ലക്ഷത്തിന്റെ ചെക്ക് ദേവസ്വത്തിന് മുകേഷ് അംബാനി കൈമാറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.