പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് 19 റോഡുകളുടെയും അനുബന്ധ റോഡുകളുടേയും നവീകരണം പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രണ്ട് ദിവസമായി ജില്ലയില്‍ നടത്തിയ ശബരിമല റോഡുകളുടെ സന്ദര്‍ശനത്തിനു ശേഷം കളക്‌ട്രേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

 

കോവിഡ് കാലത്തിന് ശേഷം ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കരാറുകാരും ഉദ്യോഗസ്ഥരും എംഎല്‍എമാരും ജനപ്രതിനിധികളും ജില്ലാകളക്ടറും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. സന്നിധാനത്ത് നടപ്പന്തലിന് സമീപമുള്ള പൊതുമരാമത്ത് കെട്ടിടത്തില്‍ ഡോര്‍മെറ്ററി സംവിധാനം ഏര്‍പ്പെടുത്തും. ഇവിടെ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

റസ്റ്റ് ഹൗസുകളിലും തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിനായി എല്ലാ നടപടികളും സ്വീകരിക്കും. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും അനുബന്ധമായ മറ്റു പ്രധാന റോഡുകളുടേയും പൊതുമരാമത്ത് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായി വകുപ്പ് ടൈം ലൈന്‍ നിശ്ചയിച്ചിരുന്നു..  പരിശോധന നടത്തിയതില്‍ നിലവില്‍ 19 റോഡില്‍ മൂന്നു റോഡുകളിലാണ് ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 റോഡുകളും നിശ്ചയിച്ചതുപോലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.