മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല മല നട തുറന്നു
മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നടതുറന്നു. വൈകിട്ട് അഞ്ചു മണിയോടെ തന്ത്രി കണ്ഠര്‍ രാജീവര്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നെയ്‌വിളക്ക് കൊളുത്തി. ഇതോടെ രണ്ടു മാസം രണ്ടു നീല്‍ക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി.
സന്നിധാനം: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നടതുറന്നു. വൈകിട്ട് അഞ്ചു മണിയോടെ തന്ത്രി കണ്ഠര്‍ രാജീവര്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നെയ്‌വിളക്ക് കൊളുത്തി. ഇതോടെ രണ്ടു മാസം രണ്ടു നീല്‍ക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി.
പുതുമനയിൽ മനു നമ്പുതിരിയാണ് മാളികപ്പുറം മേൽശാന്തി. ഇന്ന് ശബരിമലയിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ല. മേൽശാന്തിമാർ ചുമതലയേറ്റെടുത്തതിനു ശേഷം ഹരിവരാസനം പാടി പത്ത് മണിക്ക് നടയടക്കും. മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ സജീകരണങ്ങളാണ് ശബരിമലയിലും സന്നിധാനത്തും ക്രമീകരിച്ചിരിക്കുന്നത്.