Sabarimala: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നവംബര്‍ 2 ന് തുറക്കും, ഭക്തര്‍ക്ക് പ്രവേശനം നവംബര്‍ 3ന്
തുലാമാസപൂജയ്ക്ക് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവര്‍ക്കും നവംബര്‍ 3ന് ദര്‍ശനത്തിന് അവസരം ലഭിക്കും.
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി (Chithira Atta Vishesham) ശബരിമല നട (Sabarimala Shrine) നവംബര്‍ 2ന് വൈകുന്നേരം 5മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് (Pilgrims) പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. രാത്രി 9 ന് ഹരിവരാസനം (Harivarasanam) പാടി ക്ഷേത്ര നട അടയ്ക്കും.
ഒരു ദിവസത്തേക്കായുള്ള ദര്‍ശനത്തിന് ഭക്തര്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്യണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ പാസ്സ് ലഭിച്ചവര്‍ രണ്ട് ഡോസ് വാക്സിനും എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍ശനത്തിനായി എത്തുമ്പോള്‍ കൈയ്യില്‍ കരുതേണ്ടതാണ്.
Also Read: School Reopening; കുട്ടികളെ സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരണം, മാർഗനിർദേശവുമായി സർക്കാർ
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സമയത്ത് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ട് അതിന് അവസരം കിട്ടാത്ത ഭക്തര്‍ക്കും ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന നവംബര്‍ 3 ന് ദര്‍ശനത്തിനായി അവസരം ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു അറിയിച്ചു.
തുലാമാസ പൂജകളുടെ ഭാഗമായി അയ്യപ്പദര്‍ശനത്തിന് ബുക്ക് ചെയ്തവരും വാക്സിൻ സര്‍ട്ടിഫിക്കറ്റോ (Vaccine Certificate) അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ (RTPCR) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതണം. 2021-2022 മണ്ഡലം -മകരവിളക്ക് ഉത്സവത്തിനായി ശബരിമല (Sabarimala) നട നവംബര്‍ 15 ന് വൈകുന്നേരം തുറക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ (Virtual Queue Booking) പാസ് നേടിയവര്‍ക്ക് വൃശ്ചികം ഒന്നായ നവംബര്‍ 16 മുതല്‍ ദര്‍ശനത്തിനായി എത്തി തുടങ്ങാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...