ന്യൂഡൽഹി: ശബരിമല (Sabarimala) യുവതി പ്രവേശന കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് (Supreme Court Chief Justice) കത്ത്. മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് (Devaki Antarjanam) ചീഫ് ജസ്റ്റിസിന് കത്തയച്ചത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഭരണഘടന ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയോട് ദേവകി അന്തര്‍ജനം അഭ്യർഥിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളിൽ തീരുമാനമെടുക്കാൻ 2020 ജനുവരിയില്‍ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ച് വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആ ബെഞ്ചിലെ ജസ്റ്റിസ് ബോബ്ഡെ ഉൾപ്പടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും. 


Also Read: Sabarimala | മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി


കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. 87 വയസ്സായി. വിധി കേള്‍ക്കുവാന്‍ വേണ്ടി താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാല്‍ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മ്മമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും ദേവകി അന്തര്‍ജനം കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.


Also Read: Sabarimala | ശബരിമല നട ഇന്ന് തുറക്കും; സ്പോട്ട് ബുക്കിങ് ഒഴിവാക്കി


അതേസമയം മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന് മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ്. കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല.


പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ‍ഡോസ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. 


അതേസമയം ശബരിമല (Sabarimala) ദർശനത്തിനെത്തിയ ഒരു യുവതി പ്രതിഷേധത്തെ തുടർന്ന്​ മടങ്ങി. തീവണ്ടി (Train) മാർഗ്ഗം ചെങ്ങന്നൂരിലെത്തിയ ശേഷം ശബരിമല ദർശനത്തിനായി യാത്ര ചെയ്യാൻ ​റെയിൽവേ സ്റ്റേഷനിലെ പമ്പാ ബസിനുള്ളിൽ കയറി. ഇതോടെ, അയ്യപ്പ ഭക്തൻമാർ (Pilgrims) പ്രതിഷേധിച്ചപ്പോൾ ഇറങ്ങി. തുടർന്ന് ​പൊലീസ് എത്തി സംസാരിച്ചപ്പോൾ മടങ്ങിപ്പോകമെന്ന്​ സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൊല്ലം സ്വദേശിനിയാണെന്ന് പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണ് സംസാരിച്ചിരുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.