എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പൊലീസ് ഇവരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്‍ ഇവര്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്. എരുമേലിയില്‍ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി.


സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നു.