Muslim League: സാദിഖ് അലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും
മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് സാദിഖലി ശിഹാബ് തങ്ങൾ ലീഗിന്റെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
മലപ്പുറം: സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാകും. മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് സാദിഖലി ശിഹാബ് തങ്ങൾ ലീഗിന്റെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചേരുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് സാദിഖലി തങ്ങൾ. മുനവിർ അലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റ് ആകും. ലീഗ് ഉന്നതാധികാര സമിതി ഉച്ചയ്ക്ക് 2.30 ന് ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...