തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതിൽ തടസമില്ലെന്ന് ​ഗവർണർക്ക് നിയമോപദേശം. സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ  ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാമെന്നും നിയമോപദേശം. സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. നാളെ വൈകിട്ട് ​ഗവർണർ തിരുവനന്തപുരത്തെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാന് വീണ്ടും മന്ത്രിസ്ഥാനം നൽകാൻ തീരുമാനമുണ്ടായത്. ഭരണഘടന വിരുദ്ധ പരാമർശത്തെ തുടർന്നാണ് സജി ചെറിയാൻ രാജിവച്ചത്. അതേസമയം, സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തിയിരുന്നു.


ALSO READ: Saji Cheriyan: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം


മല്ലപ്പള്ളിയിലെ സി പി എം വേദിയിൽ നടത്തിയ വിവാദ പ്രസംഗമാണ് സജി ചെറിയാന്റെ രാജിയിലേക്ക് എത്തിച്ചത്. സജി ചെറിയാന്റെ പ്രസം​ഗം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഫസറ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ  പരാതി നൽകി. ഇതോടെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.


ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നു, ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതുപോലെ എഴുതി തുടങ്ങിയ ഗുരുതര പദപ്രയോഗങ്ങളാണ് ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാന്‍ നടത്തിയത്. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയ്ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാൽ, താൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.