Saji Cheriyan Resigns : `സജി ചെറിയാനെ തിരികെ കൊണ്ടുവരാൻ ഡാമൊന്നും തുറന്ന് വിടരുതെ`: വി.ടി ബലറാം
VT Balaram On Saji Cheriyan Resignation ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബന്ധു നിയമന വിവാദത്തിൽ രാജിവച്ച ഇപി ജയരാജനെ തിരികെ മന്ത്രിസഭിയലെത്തിക്കാൻ നാട്ടിൽ വലിയൊരു മനുഷ്യ നിർമിത പ്രളയം ഉണ്ടാക്കിയെന്ന് വി.ടി ബലറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
Saji Cheriyan Resignation : ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ രാജിവച്ച മന്ത്രി സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് എങ്ങനെയെങ്കിലുമെത്തിക്കാൻ കേരളത്തിൽ ഡാം തുറന്ന് വിട്ട് പ്രളയം ഉണ്ടാക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബലറാം. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബന്ധു നിയമന വിവാദത്തിൽ രാജിവച്ച ഇപി ജയരാജനെ തിരികെ മന്ത്രിസഭിയലെത്തിക്കാൻ നാട്ടിൽ വലിയൊരു മനുഷ്യ നിർമിത പ്രളയം ഉണ്ടാക്കിയെന്ന് വി.ടി ബലറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
"ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു" കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ : Saji Cheriyan Resigns : ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവച്ചു
അതേസമയം രാജിവച്ച് മന്ത്രിക്ക് പകരം മറ്റൊരു മന്ത്രിയെ നിയമിക്കില്ല. സജി ചെറിയാൻ കൈകര്യം ചെയ്ത വകുപ്പുകൾ നിലവിലുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകും.
വി.ടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്.
ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.
മന്ത്രി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലൂടെയാണ് സജി ചെറിയാൻ രാജി അറിയിച്ചത്. അതേസമയം രാജി സ്വതന്ത്ര തീരുമാനമാണെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് നിലപാട് വ്യക്തമാക്കിയെന്നും സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താൻ ഒരിക്കലും ഭരണഘടനയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലയെന്നും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്ന് സജി ചെറിയാൻ കൂട്ടി ചേർക്കുകയും ചെയ്തു.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസംഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.
തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.