Govt Employees Salary Payment: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഉടന്‍ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് ധനവകുപ്പ്
Kerala Govt Employees Salary Disbursement: സാങ്കേതിക തടസം കാരണമാണ് ശമ്പളം മുടങ്ങിയതെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് ധനവകുപ്പ് നല്‍കുന്ന ഉറപ്പ്
Kerala Govt Employees Salary Disbursement: മാർച്ച് മാസത്തിലെ രണ്ട് പ്രവത്തി ദിനങ്ങൾ കഴിഞ്ഞിട്ടും മൂന്നര ലക്ഷത്തോളം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തത് ആശങ്ക പടര്‍ത്തുന്നു. കേരളം നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
Also Read: Horoscope Today, March 4: ഈ രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം
കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സർക്കാർ ഖജനാവിൽ മതിയായ പണമില്ലാത്തതിനാൽ ശമ്പളം, പെൻഷൻ വിതരണം മുടങ്ങുന്നത്. സാങ്കേതിക തടസം കാരണമാണ് ശമ്പളം മുടങ്ങിയതെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് ധനവകുപ്പ് നല്‍കുന്ന ഉറപ്പ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിങ്കളാഴ്ച മുതല്‍ (മാര്‍ച്ച് 4, 2024) മൂന്ന് ദിവസത്തിനകം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ് അറിയിയ്ക്കുന്നു. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും അവരുടെ ശമ്പളം / പെന്‍ഷന്‍ തുക ലഭിക്കും, ഇത് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശയക്കുഴപ്പം അവസാനിപ്പിക്കുമെന്നും ധനവകുപ്പ് പറയുന്നു. ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതിരിക്കാനാണ് ശമ്പളവിതരണം സർക്കാർ മരവിപ്പിച്ചത് എന്നാണ് സൂചന.
മൂന്ന് ഘട്ടമായി ഇന്ന് മുതല്‍ ശമ്പളം നൽകുമെന്നാണ് ധനവകുപ്പ് അറിയിയ്ക്കുന്നത്. അതായത്. പെൻഷൻകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും തിങ്കളാഴ്ച ശമ്പളം ലഭിക്കും. രണ്ടാം ദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർക്കും മൂന്നാം ദിവസം അദ്ധ്യാപകർക്കും ശമ്പളം ലഭിക്കും.
അതേസമയം, ഇന്ന് ശമ്പളം ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്‍റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരെ ബലിയാടാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ആക്ഷന്‍ ഭാരവാഹികള്‍ പറയുന്നു. തുടക്കത്തിലേ സമരം ചെയ്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവസ്ഥയാകും എന്നും സെക്രട്ടറിയേറ്റ് കൗണ്‍സില്‍ പറയുന്നു
ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് എന്നത് ശ്രദ്ധേയമാണ്.
നിലവില്‍ സര്‍ക്കാരിന്‍റെ പക്കലുള്ള പണം ശമ്പളമായി നല്‍കിയാല്‍, ട്രഷറി ഓവര്‍ഡ്രാഫ്റ്റ് പ്രതിസന്ധിയിലേക്ക് നീങ്ങും. ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ട്രഷറിയില്‍ പണം നിലനിര്‍ത്താനുള്ള തന്ത്രത്തിന്‍റെ ഭാഗം കൂടിയാണ് ശമ്പളം വൈകിക്കുന്നത് എന്നും സൂചനയുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.