കോഴിക്കോട്: മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് പിന്മാറി സമസ്ത. പാണക്കാട് തങ്ങൾ വിളിക്കുന്ന യോ​ഗങ്ങളിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് തീരുമാനം. മറ്റ് ഇസ്ലാമിക സംഘടനകൾ വിളിക്കുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോ​ഗങ്ങളിൽ പങ്കെടുക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് സമസ്തയുടെ തീരുമാനം. മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോ​ഗങ്ങൾ രാഷ്ട്രീയ യോ​ഗങ്ങളായി മാറുന്നുവെന്ന് സമസ്ത മുൻപ് വിമർശനം ഉന്നയിച്ചിരുന്നു. ഒരു സ്ഥിരം കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്നാണ് സമസ്തയുടെ നിലപാട്.


ഓരോ വിഷയങ്ങളിൽ ആവശ്യമെങ്കിൽ മാത്രം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചാൽ മതി. കോ-ഓർഡിനേഷൻ കമ്മിറ്റി യോ​ഗങ്ങളിൽ വേണ്ടത്ര പരി​ഗണന സമസ്തയ്ക്ക് ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോ​ഗങ്ങൾ രാഷ്ട്രീയ യോ​ഗങ്ങളായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്ഥിരം കോ-ഓർഡിനേഷൻ കമ്മിറ്റി വേണ്ടെന്ന് സമസ്ത വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.