തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. പാർട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും അച്ചടക്കമുള്ള പ്രവർത്തകനായി തുടരുമെന്നും സന്ദീപ് പറഞ്ഞു. പാർട്ടിക്ക് കോട്ടം വരുന്ന ഒരു വാക്കും തന്നിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും സാധാരണ പ്രർത്തകനാണ് താനെന്നും പറഞ്ഞ് മുഖവുരയോടെയായിരുന്നു വാർത്തസമ്മേളനം. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും മകൻ്റെയും അഴിമതി സർക്കാരിന് ബോധ്യപ്പെട്ടിട്ടും മറച്ചു വച്ചിരിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു. തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സാധാരണ ബിജെപി പ്രവർത്തകനാണിപ്പോൾ. പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു വാക്കും പ്രതീക്ഷിക്കരുത്. ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും സന്ദീപ് പറഞ്ഞു. പറയേണ്ട സ്ഥലങ്ങളിൽ മറുപടി നൽകിയിട്ടുണ്ട്. വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിൽ അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പോപ്പുലർ ഫ്രണ്ടുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ. ആരോപണങ്ങളുണ്ടെങ്കിൽ തെളിയിക്കാൻ ആരായാലും തയ്യാറാകണം. വെറുതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയല്ല ചെയ്യേണ്ടതെന്നും സന്ദീപ് വ്യക്തമാക്കി. കെ സുരേന്ദ്രന്റെ മകൻ്റെ നിയമനവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലല്ലോ എന്നും പരാതി നൽകിയാൽ അന്വേഷിക്കേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.


ശൈലജയുടെ മകൻ ലിസിത്തിനെതിരായ അഴിമതി വിജിലൻസ് കോടതിക്ക് ബോധ്യപ്പെട്ടിട്ടും മൂന്ന് വർഷമായി സർക്കാർ മൂടിവെച്ചിരിക്കുകയാണെന്ന് സന്ദീപ് ആരോപിച്ചു. പ്രോസിക്യൂഷൻ നടപടി സർക്കാർ തടഞ്ഞുവച്ചുവെന്നും ശൈലജയുടെ മകന് അനധികൃത പ്രോമോഷൻ നൽകിയെന്നും സന്ദീപ് പറഞ്ഞു. ശൈലജയുടെ മകനെ കിയാലിൽ നിയമിച്ചത് അന്യായമായിട്ടാണ്. ലിസിത്ത് കേസിൽ എട്ടാം പ്രതിയാണ്. എന്തുകൊണ്ട് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.