Director Aadithyan: `സാന്ത്വനം` സീരിയല്‍ സംവിധായകന് ആദിത്യന്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
Director Aadithyan Death News: ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ ജനപ്രിയ സീരിയലുകൾ ആദിത്യൻ സംവിധാനം ചെയ്തിട്ടുണ്ട്. കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം പിന്നീട്. സിനിമ സംവിധാനം ചെയ്യുന്നതിന്റെ ഒരുക്കങ്ങളിലേക്ക് അദ്ദേഹം കടന്നിരുന്നു. അതിനിടെയുണ്ടായ അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും.
നടൻ കുണ്ടറ ജോണിക്ക് വിട; സംസ്കാരം കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളിയിൽ
കൊല്ലം: നടൻ കുണ്ടറ ജോണിയുടെ സംസ്കാരം ഇന്ന് നടക്കും. കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്കാരം നടക്കുക. ചൊവ്വാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാസ്തംഭനത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കാങ്കത്ത് മുക്ക് ആർ ടെക് ഫ്ലാറ്റിലായിരുന്നു താമാസം.
വില്ലനായും സ്വഭാവ നടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് കുണ്ടറ ജോണി. നാടോടിക്കാറ്റ്, കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നാന്നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേപ്പടിയാൻ ആണ് ജോണി അവസാനം അഭിനയിച്ച ചിത്രം.
1979ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. കടപ്പാക്കട സ്പ്പോർട്സ് ക്ലബ്ബിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ കുണ്ടറയ്ക്ക് കൊണ്ട് പോകും. അതേസമയം കുണ്ടറ ജോണിയുടെ നിര്യാണത്തിൽ കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.